Wednesday, August 27, 2008

കാന്താരിപ്പെണ്ണ്...എന്റെ കുഞ്ഞുമോള്.....



വൈകി മുളച്ചൊരു കാന്താരി...
ഉച്ചക്കു വിടര്‍ന്നൊരു കാന്താരി...
വാടിയുലഞ്ഞൊരു കാന്താരി....
സ്വാന്തനമാമെന്‍ കാന്താരി..

പണ്ടു കളഞ്ഞൊരു കാന്താരി....
വഴിയില്‍ മറന്നൊരു കാന്താരി...
മറച്ചു മറച്ചു വരും കാന്താരി...
ഒന്നാം ക്ലാസിലെ കാന്താരി.....



ഒരു പിടി മുന്തിയ കാന്താരി....
കുഞ്ഞി പടിപ്പിസ്റ്റ് കാന്താരി...
ഓളം തീര്‍ക്കും കാന്താരി...
ഒത്തിരി നല്ലൊരു കാ‍ന്താരി...

സ്നേഹം കൂടിയ കാന്താരി...
എന്നും കയര്‍ക്കും കാന്താരി...
കുഞ്ഞിപ്പെങ്ങളാം കാന്താരി...
എരിയന്‍ ചൂടന്‍ കാന്താരി...



“മോളൂന് ഏട്ടന്റെ പിറന്നാള്‍ സമ്മാനം...”

No comments: